ഒന്നും രണ്ടും ഫാഗങ്ങള്‍ വായിക്കാത്ത നല്ലവരായ(അല്ലാത്തവരും) വായനക്കാര്‍ ആദ്യം അത് വായിക്കണം എന്നാണ് കഥാകൃത്തിന്റെ എളിയ അഫ്യര്തന (പോയി വായിക്കിനെട).... ആ രണ്ടു അമുല്യ സൃഷ്ടികള്‍ തരണം ചെയ്തു ഇവിടെ എത്തിയവരേ ഇങ്ങളെ ഞമ്മള് -- സമ്മതിച്ചിരിക്കുന്നു.... അപ്പൊ കഥയിലേക്ക്.... വീണ്ടും പറയുന്നു ഇതൊരു സങ്ങല്‍പ്പിക കഥ മാത്രം ആണ്....
അന്ന് രാത്രി എലി 'നല്ലനടപ്പ്' നടന്നു കാമ്പസിന് പുറത്തെത്തി.... ഓട്ടോ പിടിക്കാന്‍ ശ്രമിച്ചു -- വാവ് വന്നാല്‍ നീര്കൊലിക്കും വിഷം വെക്കും (അതന്നെ അല്ലെ ചൊല്ല്?) -- മഴ ആയതിനാല്‍ ഓട്ടോ അണ്ണന്മാര്‍ കൊലക്കത്തിയും ആയി ഫുള്‍ ഫോമില്‍.... ഒരുത്തനും വരുന്നില്ല.... ഏത് കൊത്താടത്തെക്കെന്നല്ലേ - എലിയുടെ വീട്ടിലേക്ക് , രണ്ടു കൊല്ലം ആയി എലി ലോക്കലാ [എലിയുടെ ശപിക്കപെട്ട ഈ ജന്മത്തെ കുറിച്ചു വേറെ ഒരു പോസ്റ്റില്‍ പറയാം, എപ്പോളൊക്കെ വിട്ടില്‍ നിന്നു രക്ഷപ്പെട്ടെന്നുതോന്നിയാല്ലും അപ്പോളൊക്കെ ഒന്നുകില്‍ വിധി എലിയെ വീട്ടിലെത്തിക്കും അല്ലേല്‍ വീട് എലിയിലെത്തിക്കും ].... ഡബിള്‍ ചാര്‍ജില്‍ കച്ചൌടം ഉറപ്പിച്ചു, എലി വീടുപിടിച്ചു (ചെലവ് കൊടുക്കാതിരിക്കാന്‍ ആണ് എലി രായ്ക്കുരാമാനം വീട് പിടിച്ചതെന്ന് ചില അസൂയാലുക്കള്‍ പറയുന്നുണ്ട്)....
പിന്നെ രണ്ടു നാള്‍ എലി കാമ്പസില്‍ കാല് കുത്തിയില്ല "എന്തിഞ്ഞാ" എന്ന അഹഗ്ഗാരം. അങ്ങനെ അര്മാതിചോണ്ടിരുന്നപോള്‍ ഒരു നട്ടുച്ചക്ക് എലി ശാസ്‌ത്ര-വിധി പ്രകാരം ഉറങിക്കൊണ്ടിരുന്നപോള്‍ വായുമാര്‍ഗം ഒരു വിളിവരുന്നു... പകുതി ബോധത്തില്‍ എലി എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു... എലിക്കു മനസിലായത് ഇത്രയ്യും "നാളെ രവിലെക്കും ഉച്ചക്കും മധ്യേ 12:00- എന്ന ശുഭ മുഹൂര്‍ത്തത്തില്‍ ഗബ്ബാര്‍ സിംഗ് സമക്ഷം ഹാജര്‍ ആകണം, അണ്ണന്‍ നേരിട്ടു നിയമന പത്രിക തരുന്നതാവ്വും".... ബോധം വന്നപ്പോള്‍ എലി സിംഹത്തെ വിളിച്ചു വവരങ്ങള്‍ അറിഞ്ഞു ഓഫീസ് അഡ്രസ്സും ഒപ്പിച്ചു.... സിംഹത്തിന് രാവിലെ 10:00-ഇന് ആണ് "കൂടികാഴ്ച" മൂര്‍ഖന് 11:00-ഇനും ലവന്മാര്‍ രാവിലെ 9:00-ഇന് അവിടെ പോയി ടെന്റ് അടിക്കാന്‍ ആണ് പ്ലാന്‍ എന്ന് പറഞ്ഞു.... എലി പറഞ്ഞു "ഓ നിങ്ങള്‍ പൊക്കോ ഞാന്‍ പതുക്കെ വന്നോളാം" [നൊട്ട് ദ പോയിന്റ് എലിക്കു പറ്റിയ ഒരു അമളി -- കാര്യം വഴിയേ മനസിലാവ്വും]. എലി ആലോചിച്ചു ഓരോ മണിക്കൂര്‍ കൂടിക്കാഴ്ച?? എഇയ് ആവില്ല, അണ്ണന്‍ ജ്വോലി ചെയ്തു മുഷിഞ്ഞു ചായകുടിക്കാന്‍ ഇറങ്ങുപോള്‍ ചീള്പിള്ളേര്‍ക്ക് കൈകൊടുത്തു ഒഴിവാക്കുന്നതാവും....
അങ്ങനെ മേല്‍പറഞ്ഞ ദിവസം രാവിലെ ഉടുത്തൊരുങ്ങി, ക്ലാസ് കട്ട് ചെയ്തു (എന്നാലും മനസാക്ഷിക്കുത്തില്ലാതെ) എലി 11:15 ആയപ്പോളേക്കും വിശാലമായ രാജവീധിയില്‍ ഇറങ്ങി ഓട്ടോ-സ്റ്റാന്റ് ലക്ഷ്യം വെച്ചു നേര്‍-വരയില്‍ നടന്നു. റോഡില്‍ പതിവിനു വിപരീതമായി ബ്ലോക്ക് കണ്ടില്ല...
എലി [ആത്മഗതം]: ഹൊ, നന്നായി, വേഗം എത്താം...
ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ സ്റ്റാന്റ് ഇല്ല, അതായത് ഓട്ടോ ഇല്ല -- അന്ന് ഓട്ടോ സമരം. അപ്പോളാണ് എലിക്കു ബ്ലോക്ക് ഇല്ലാത്ത ട്രാഫിക്-ഇന്റെ സുന മനസിലായത്. എലി സമയം നോക്കി 11:30. വായുമാര്‍ഗം സന്ദേശം തൊടുത്തു ഒരു ശകടം & അനുംബന്ധ ശിരോവസ്ത്രം (ഹെല്‍മെറ്റ്) ഒപ്പിച്ചു. സമയം 11:45. പക്ഷെ ഒരു പ്രശ്നം -- ലക്ഷ്യത്തില്‍ എത്താനുള്ള മാര്‍ഗം എലിക്കു അറിയില്ല... ചോദിച്ചു ചോദിച്ചു പോകാം എന്ന് പറഞ്ഞു എലി പുറപ്പെട്ടു.... ചോദിച്ചു ചോദിച്ചു പോയി എലി ബാഗ്ലൂര്‍ മിക്കവാറും കവര്‍ ചെയ്തു. ബാഗ്ലൂര്‍ എന്ന "പ്രതിഭാസം" തന്റെ കാമ്പസിന്റെ ഠ-വട്ടം അല്ലെന്നു എലിക്കു മനസിലായി. എലിക്കെണി പോലെയാണ് 1-വയ് എന്ന സുന എന്ന് എലിക്കു മനസ്സിലായി. ഈവക കണ്ടുപിടുത്തം ഒക്കെ നടതവ്വേ എലി പെട്ടെന്ന് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ എത്തി... ഇതെങ്ങനെ?... ഇതു ഇതു ഏതാണീ പുണ്യ സ്ഥലം.... "സ്വര്‍ഗ്ഗം" എലി മത്രിച്ചു.... "നിറങ്ങളുടെ" (കാര്യം മനസ്സിലായെന്നു കരുതുന്നു) ആധിക്യത്തില്‍ കണ്ണ് മഞ്ഞളിച്ചു എലി വണ്ടി സൈഡ്-ആക്കി സ്വയം പിച്ചി നോക്കി ഇല്ല മരിച്ചിട്ടില്ല... എലി മുപ്പത്തി-മുക്കോടി ഗാട്സിനെയും വിളിച്ചു പ്രാര്‍ത്തിച്ചു "ഇതാവണേ എന്റെ ലക്ഷ്യം". ഗാട്സ് അരുള്‍ചെയ്തു "അയ്ക്കൊട്ടെ". എലിക്കു നിര്‍വൃതി മുതല്‍ സമാധി വരെ ആയി. കാര്യം ചുരിക്കി പറഞ്ഞാല്‍ -- എലിയുടെ ഫാവി ഓഫീസ് കെട്ടിടം, രാജവീഥി(100 മി), "ഭൂലോക സ്വര്‍ഗം കന്യാവനം" അതാണ് ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം. എലിക്കു ബോധിച്ചു.
[വെള്ളിത്തിരയില്‍ പ്രേക്ഷക മനസ്സുകളെ കോരിത്തരിപ്പിച്ച പല പ്രസ്ഥാനങ്ങളുടെയും പ്രഭവ സ്ഥാനം ഈ കന്യാവനം ആണെന്ന് പിന്നീട് വിവരമുള്ളവര്‍ പറഞ്ഞപ്പോള്‍ ആണ് എലി അറിഞ്ഞത്]
ആഭാസന്മാരുടെ ചക്രവര്‍ത്തിയായ രാജപ്പനെയ്യും വിഷയത്തില്‍ എലിയുടെ സ്വന്തം ഗുരുവായ പുഷ്കുവിനെയ്യും സ്മരിച്ചു (ഗുരു വന്ദനം) എന്നിട്ട് കണ്ണടിച്ചു ഫ്യൂസ് ആവാരാവുന്ന വരെ അവിടെ നട്ടപ്ര-വെയിലത്ത് നിന്നു. സ്വര്‍ഗരാജ്യം കണ്ട എലിക്കു ഇനി സമയത്തിന്റെ രഥം എന്തിന്? സമയം എത്രെയ്യോ കഴിഞ്ഞു. അവസാനം കൊതിതീരാതെ എലി മനസില്ലാ മനസ്സോടെ കോണികള്‍ ഏറി പോയി
നോട്ട്: അപ്പോളാണ് എലിക്കു അക്കിടി പറ്റിയത് മനസ്സിലായത്, സിംഹവും മൂര്‍ഖനും അതിരാവിലെ വന്നു ടെന്റ് അടിച്ചതിലുള്ള സുന മനസിലായത്, ദുഷ്ടന്മാര്‍. ഇത്ര തന്ത്ര-പ്രധാനമായ സ്ഥലം ആണെന്ന് അറിഞ്ഞിരുന്നെങ്ങില്‍ ഒരു രണ്ടീസം മുന്നേ പോരായിരുന്നു... ടെന്റ് അല്ല ഒരു കോട്ട തന്നെ കെട്ടായിരുന്നു...
കഥാകൃത്തിന്റെ ആത്മഗതം: ഇതൊരു മധു മോഹന്‍ സീരിയല്‍ (ഓര്‍ക്കുന്നുണ്ടോ ആ നീജനെ) പോലെ നീണ്ടു പോകുകയാനെല്ലോ... എങ്ങനെ എന്ഗ്ഗിലുമ് ഈ കോപ്പ് ഒന്നു അവസാനിപ്പിക്കണം എല്ലോ -- എലിയെ കൊന്നിട്ടയാല്ലും അടുത്ത ഫാഗം ആയിരിക്കും ഒടുക്കത്തെ ഫാഗം ഇതു സത്യം, സത്യം, സത്യം...
Subscribe to:
Post Comments (Atom)

No comments:
Post a Comment