Friday, November 28, 2008

എലിയുടെ തിരു-എഴുന്നള്ളത്ത്

അങ്ങനെ എലിയുടെ വിദ്യാര്‍ഥി ജീവിതം ഒരു പൂര്‍ണ വിരാമത്തിലേക്ക് നീങ്ങുകയാണ്.... ഈ സെമിസ്റ്റെരോടെ തിയറി വര്‍ക്ക് കഴിഞ്ഞു -- അത് കഴിഞ്ഞാല്‍ ഇനി ജന്മത്ത് ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റില്ല (പോകില്ല). പരീക്ഷകളില്ലാത്ത, അസൈന്മെന്റ് ഇല്ലാത്ത ആ നല്ല നാളുകള്‍ ഇനി അധികം ദൂരെയല്ല, "യാഹൂ..." ആലോചിച്ചപ്പോള്‍ സന്തോഷാധിക്യം കൊണ്ടു എലി കൂക്കി വിളിച്ചു... സെമിസ്റ്റെരിന്റെ അവസാന മൂന്നാഴ്ചയാണ് വരുന്നതു. എലി അവ ആഘോഷിക്കാന്‍ ഉള്ള കര്‍മപരിപാടികള്‍ തയ്യാറാക്കി. വളരെ ലളിതമായ പരിപാടി ക്ലാസ് കട്ട് ചെയ്തു എലിക്കു കൊതി തീര്‍ന്നിരുന്നില്ല, ഇനി ഒരവസരം കിട്ടിയില്ലെങ്ങില്ലോ...
എലി എല്ലാ ലോകരോടും: "ഇനി മാത്സ് ഒഴിച്ച് ഒരു ക്ലാസിലും ലാബിലും നാം പ്രവേശിക്കുന്നതല്ല".(മദ്ധ്യാഹ്നത്തിനു മുമ്പ്‌ ഉണര്‍ന്നാല്‍ മാത്രം മാത്സ് അല്ലേല്‍ അതും ഇല്ല)
ലോകര്‍: "എന്താ മാത്സ് മാത്രം? ത്വര?"
എലി: "ആ ക്ലാസ്സിന്റെ 'ക്രൌഡ്' കൊള്ളാം, മുഷിയില്ല"

അങ്ങനെ എലി കര്‍മപരിപാടികള്‍ നിഷ്ടയോടെ നടപ്പില്‍വരുത്തി. (ഇടക്കൊരു മാത്സ് ക്ലാസ് മാത്രം സ്വപ്നം കാണുന്ന തിരക്കില്‍ മിസ് ചെയ്തു -- ഈ വസ്തുത നോട്ട് ചെയ്യുക വഴിയേ ഇതിന്റെ പ്രാധാന്യം മനസിലാവ്വും).

അടുത്ത മാത്സ് ക്ലാസിനു ഉടുത്തൊരുങ്ങി കുട്ടപ്പനായി എലി ക്ലാസ്സ്-റൂമിന് മുന്നില്‍ എത്തി. അതിന് തൊട്ടു മുന്നത്തെ ക്ലാസ്സ് (അതേ റൂമില്‍ നടക്കുന്നത്) തത്വത്തില്‍ എലി അറ്റന്‍ഡ് ചെയ്യേണ്ടതാണ് എന്ഗ്ഗിലും, എലിക്കു കര്‍മപരിപാടി പ്രകാരം കട്ട് ചെയ്യേണ്ടതുകൊണ്ട് ആ ഗുരുവും ആയി ഒരു കൂടികാഴ്ച ഒഴിവാക്കാന്‍ ലേറ്റ് ആയിട്ടാണ് എലി എത്തിയത്. റൂം എന്ന് മേല്‍-പറഞ്ഞതു ഒരു ശീതീകരിച്ച ഓടിടാരിയം ആയിരുന്നു, ജനലുകള്‍ ഇല്ല (അകത്തു നടക്കുന്നത് പുറത്തു കാണാന്‍ പറ്റില്ലെന്ന് ചുരുക്കം).

എലി വാതില്‍ തുറന്നു - ഞെട്ടി - തെറിച്ചു - തെറിക്കുന്നതിനിടയില്‍ വാതിലടച്ചു ഓടാന്‍ ഒരു കാല്‍ മുന്നോട്ടു വെച്ചു. മനസിലായില്ല അല്ലെ -- സിമ്പിള്‍, മുന്നത്തെ ക്ലാസ്സ് കഴിഞ്ഞില്ലെന്നു തോന്നുന്നു, ആ ഗുരു അതാ അരങ്ങു വാഴുന്നു. എലിയുടെ മനസ്സിലൂടെ ഇമ്മിണി അധികം ആത്മഗതങ്ങള്‍ ഒന്നിച്ചു പൊങ്ങി അവയില്‍ സഭ്യമായ ചിലവ.

"എന്ത്", "എന്നെ കണ്ടായിരുന്നോ?", "ഏയ് ഇല്ലായിരിക്കും", "ഓടിക്കോ", "ഇങ്ങേര്‍ക്കെന്താ (ഗുരുവിനു) ഒരു സമയ നിഷ്ട ഇല്ലേ, ഇതിനൊക്കെ വളം വെച്ചു കൊടുക്കാന്‍ പിള്ളേരും", "ഗണിത ഗുരു? ക്രൌഡ്? എല്ലാരും എവിടെ?", "വേറെ വല്ല ഇടത്തേക്കും ആ (മാത്സ്) ക്ലാസ്സ് മാറ്റിയ്യോ?"....

വാതില്‍ അതാ മിക്കവാറും അടഞ്ഞു കഴിഞ്ഞു ("രക്ഷപെട്ടേ!!!"). അപ്പോളേക്കും ഗുരു വചനം.
ഗുരു: "എലി, എലിയല്ലേ അത്"
എലി [ആത്മഗതം]: "!@$!$"
സംഭ്രമത്തില്‍ എലി (വീണ്ടും) വാതില്‍ തുറന്നു
ഗുരു:[ചിരിച്ചുകൊണ്ട്] "എലി, എലി, അറച്ചു നില്‍ക്കാതെ, മടിച്ചുനില്‍ക്കാതെ കടന്നുവര്"
ജനം: [പ്രതീക്ഷയോടെ മന്ദസ്മിതം].... [ഉറങ്ങുന്നവര്‍ എഴുന്നേറ്റു ഉഷാര്‍ ആവുന്നു]....
എലി ജനത്തിനോട്‌ [ആത്മഗതം]: [സഭ്യമാല്ലത്തതിനാല്‍ ഇവിടെ പറയുന്നില്ല]
എലി വിനയാന്വിതനായി, പന്തം കണ്ട പെരുച്ച്ഹാഴിയെപോലെ ഗുരുവിനെ നോക്കി നിന്നു, എലിയുടെ മാനസികാവസ്ഥക്ക് വല്ലതും പറ്റിയ്യോ? (ആ നില്‍പ്പ് കണ്ടു ജനത്തിന് ഒരു സംശയം)
ഗുരു: "മി.എലി മാത്സ് ക്ലാസ്സ് തീര്‍ന്നു, കഴിഞ്ഞ ക്ലാസ്സ് ആയിരുന്നു അവസാന ക്ലാസ്സ്....
അറിഞ്ഞില്ലായിരുന്നോ ?"
എലി: "ഓ"
ജനം: [കൂട്ടച്ചിരി]
ഗുരു: "എന്റെ ക്ലാസ്സ് ഉണ്ട് എന്ന് അറിയുമായിരുന്നില്ലേ?"
എലി: [വിനയാന്വിതനായി] "അറിയാമായിരുന്നു സാര്‍"
ജനം: [വന്‍ ചിരി]
ഗുരു: "പിന്നെ?????!!!!"
എലി: [വിനയാന്വിതനായി] "വേണ്ടെന്നു വെച്ചതാണ് സാര്‍"
ഗുരു: [കണ്ണ് തള്ളി നില്ക്കുന്നു]
ജനം: [കൊല ചിരി]

എലി മന്ദം മന്ദം നടന്നു ചെന്നു സീറ്റില്‍ ഇരുന്നു.... അതായിരുന്നു എലി അവസാനം ആയി "അറ്റന്‍ഡ്" ചെയ്ത ക്ലാസ്സ്.

(പിന്നെ കട്ട് ചെയ്യാന്‍ ക്ലാസ്സ് ഒന്നും ഉണ്ടായില്ല, അതായിരുന്നു ആ സെമിസ്റ്റെരിലെ അവാസാന അധ്യയന ദിവസം -- പിറ്റേന്ന് ഫൈനല്‍സ്‌ തുടങ്ങി)

പിന്‍കുറിപ്പ്: പിന്നീട് "നീ എന്താടാ അങ്ങനെ അങ്ങ് സത്യം പറഞ്ഞെ?" എന്ന് ചോദിച്ച സുഹൃത്തിനോട് എലി പറഞ്ഞതിത്രമാത്രം "പെട്ടെന്ന് ഞാന്‍ ആകെ പരിഭ്രമിച്ചു, ബോധം ഇല്ലാതെ, അറിയാതെ, സത്യം പറഞ്ഞു പോയി... ബോധം പോകുന്നതിനു മുമ്പ്‌ നീയൊക്കെ ചിരിക്കുന്നത് ഞാന്‍ കണ്ടിരുന്നെട !@#$@#"

Tuesday, November 25, 2008

പ്ലേസ്മെന്റ് മഹാമഹം -4

ഒന്നും രണ്ടും മൂന്നും ഫാഗങ്ങള്‍ വായിക്കാത്ത പഹയന്മാര്‍ ആദ്യം അത് വായിക്കുക അല്ലെങ്കില്‍ ഒന്നും മനസിലാവാന്‍ പോകുന്നില്ല....
നേരെ കഥയിലേക്ക് കിടക്കാം [ഈ കോപ്പ് എഴുതി മടുത്തു എങ്ങനെ എന്ഗ്ഗിലും ഇതൊന്നു അവസാനിപ്പിക്കണം]. വീണ്ടും പറയുന്നു ഇതൊരു സാങല്പിക കഥ മാത്രം ആണ്....

കോണികള്‍ ചാടി കയറി, മൂളിപ്പാട്ട് പാടി, എലി അത്യുന്നതങ്ങളില്‍ എത്തി.... സ്വയം ദ്വാരപലകാന് പരിചയപ്പെടുത്തി, അകത്തുകെടന്നു. അകായില്‍ നിന്നൊരു (പി എ വക) ചോദ്യം "എന്തേ ഇത്ര വയ്കിയെ"
എലി: വഴിതെറ്റിയതാണ് (ദ്വിയാര്‍ത്ഥം)
പി എ: വരൂ ഇരിക്കു മറ്റു രണ്ടു പേരെ കടിച്ചു കീറി കഴിഞ്ഞില്ല
എലി: എന്ത്!!! [ആത്മഗതം ആയി ഉദേശിച്ചത്‌ അതിശയോക്തിയില്‍ പുറത്തു ചാടിയതാണ്]

എലി ഒരു കോണ്‍ഫറന്‍സ് റൂമിലേക്ക്‌ ആനയിക്കപ്പെട്ടു (ആനയും അമ്പാരിയും കണ്ടില്ല). എലി അവിടെ കുത്തി ഇരുന്നു, എന്ത് അക്രമമാവ്വും നടക്കുന്നത്... മുറിക്കു ചുറ്റും നോക്കി മറ്റുരണ്ടു പേരും കനപ്പെട്ട ഭാണ്ഡങ്ങള്‍ ആയിട്ടാണ് വന്നിരിക്കുന്നത് -- അവര്‍ വീര ചരമം പ്രാപിച്ചാല്‍ ലവ ലവന്മാരുടെ വീട്ടില്‍ എത്തിക്കേണ്ടി വരും. അപ്പോളാണ് തന്ത്ര പ്രഥാനമായ ഒരു ജനാല ആ മുറിയില്‍ ഉള്ളതായി തെളിഞ്ഞത്. എലി ജനാലക്കരികിലേക്ക് നീങ്ങി പ്രതീക്ഷ തെറ്റിയില്ല കന്മ്തിലുകല്‍ക്കപ്പുറത്തു പടര്‍ന്നു പരന്നു കിടക്കുകയാണ് കന്യാവനം ഞമ്മടെ സാക്ഷാല്‍ സ്വര്‍ഗ്ഗം. ഹൊ.... അങ്ങനെ വിശ്രമ വേളകള്‍ ആനന്ദകരം ആക്കിക്കൊണ്ട് ഇരുന്നപ്പോള്‍ അലച്ചു തല്ലി, ഓടി പാഞ്ഞു, സിംഹം മുറിയില്‍ എത്തി.

എലി: സിംഹമേ അകായില്‍ എന്താണ് സംഭവിക്കുന്നത്. ഉരുട്ട്??
സിംഹം: [ഒരു ചിരി] ഒന്നും നടക്കുന്നില്ല (അത് നീ നേരിട്ടു കണ്ടോ എന്ന മട്ടില്‍)
എലി [ആത്മഗതം]: കശ്മലന്‍ പണ്ടേ ബൂര്ശ്വ്യാണ്. എനിക്ക് വല്ല സ്ട്രാറ്റെജിക് അട്വന്ടാജ് കിട്ടിയാലോ എന്നായിരിക്കും കള്ള പരിഷയുടെ ഫയം...
എലി: പോകിനെടാ
സിംഹം അത് കേട്ടില്ല. കനപ്പെട്ട ഭാണ്ഡത്തില്‍ നിന്നും ഒരു ബ്രിഹത്-ഗ്രന്ഥം എടുത്തു അണ്ണന്‍ റെഫര്‍ ചെയ്യുന്നു... "ച്ചേ ഞാന്‍ പറഞ്ഞതു തെറ്റിപ്പോയി".
എലി [ആത്മഗതം]: ഇവന്‍ എന്താ നന്നാവാത്തെ. ഹൊ....
എലി: അല്ല,... അകായില്‍ തത്വങ്ങള്‍ ചോദിക്കുന്നുണ്ടോ?
സിംഹം: [ചിരിയില്‍ ഉത്തരം ഒതുക്കി]
എലി [ആത്മഗതം]: [രണ്ടീസം മുന്നേ ഇന്റര്‍വ്യൂ-ഇല്‍ തന്നോടു എന്താണ് ചോദിച്ചതെന്ന് അന്വേഷിച്ചു സിംഹം വന്നത് ഓര്‍ത്തു]... മഹാനുഭാവന്‍ (അല്ലാതെ മ-വെച്ചുള്ള മറ്റു വിശേഷണം ഒന്നും അല്ല എലി നടത്തിയത് കേട്ടോ)

എലിയുടെ ഫര്‍തെര്‍ ചോദ്യങ്ങള്‍ക്ക് മുന്നേ സിംഹം ഇറങ്ങി ഓടി രക്ഷപ്പെട്ടു. പി.എ വന്നു അകായിലേക്ക് ക്ഷണിച്ചു....

എലി മുറിയില്‍ (പുലിമടില്‍) കയറി. ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞു പുറത്തിറങ്ങി, ഇറങ്ങുമ്പോള്‍ കൈയ്യില്‍ നിയമന പത്രിക എലി മുറുകെ പിടിച്ചിരുന്നു. രാജവീഥിയില്‍ എത്തി ശകടം ഓട്ടി പോകുന്നതിനു മുമ്പ്‌ എലി "ഭൂലോക സ്വര്‍ഗ്ഗം കന്യാവനം", എലിയുടെ (ഫാവി?) ഓഫീസ്, കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന ഓഫര്‍ ലെറ്റര്‍ ഇവ മൂന്നിലെക്കും ഒരു നോട്ടം പായിച്ചു..... അകത്തെന്താണ് നടന്നതെന്ന് കഥാകൃത്തും ജനവും ചോദിച്ചപ്പോള്‍ എലി പലപ്പോളായി പറഞ്ഞതിത്രമാത്രം [വ്യക്തമായി ഒന്നും പറയാന്‍ എലി കൂട്ടാക്കിയില്ല]...

"സ്വര്‍ഗ്ഗരജ്യത്തെ കുറിച്ചുള്ള ചിന്തകള്‍ മാത്രം ആണ് മഹാനുഭാവന്‍ ശ്രീ ശ്രീ ശ്രീ ഗബ്ബാര്‍ സിങ്ങിന്റെ കൂടിക്കാഴ്ച തരണം ചെയ്യാന്‍ തന്നെ സഹായിച്ചത്... ക്ഷാത്ര-രക്തം ആയിട്ടും സരസ്വതീ വിളയാട്ടം പിടിച്ചു നിര്‍ത്താന്‍ എന്റെ ഒരു കണ്ട്രോള്‍"
"മഹാനുഭാവന്‍ ശ്രീ ശ്രീ ശ്രീ ഗബ്ബാര്‍ സിംഗ് പുപ്പുലി ആണുകേട്ടോ, ഇനി ജന്മത്ത് ഞാന്‍ ജെ.സീ.ബീ. ഒട്ടില്ല. ഇതു സത്യം... സത്യം... സത്യം..."
"മഹാനുഭാവന്‍ ശ്രീ ശ്രീ ശ്രീ ഗബ്ബാര്‍ സിംഗ് സോഷ്യലിസം, പ്രതിപക്ഷ ബഹുമാനം മുതലായ 'പ്രാഥമിക അവകാശങ്ങളെ' (ഫണ്ടമെന്റല്‍ റൈറ്റ്സ്) കുറിച്ചു കേട്ടിട്ടില്ല, ഒരു സ്റ്റഡി ക്ലാസ്സ് എടുക്കാന്‍ ഞാന്‍ ശ്രമിച്ചു -- എന്റെ ചീട്ടു കീറിപ്പോയി അളിയാ" [ഇതു പറഞ്ഞതു സഖാവിനോട്]
"ഗുരു, നീ എന്നെ എന്തിനൊരു ആഭാസനാക്കി" [ഇതു വിഷയത്തില്‍ എലിയുടെ ഗുരുവായ പുഷ്കുവിനോട്]

ഇത്ര മാത്രമ്മേ തന്റെ അനുഭവത്തെ കുറിച്ചു നാള്‍ ഇതുവരെ എലി പറഞ്ഞിട്ടുള്ളൂ....

എന്റെ വക അടിക്കുറിപ്പ്: കഥാകൃത്ത്‌ തന്റെ വാക്കു പാലിച്ചിരിക്കുന്നു. ആദ്യത്തേ മെഗാ-പോസ്റ്റ് അക്രമം ഇതാ ഇവിടെ അവസാനിക്കുന്നു. [ഇനി ഇതു പോലെ എത്രയ്യോ ഐറ്റംസ് വരാന്‍ ഇരിക്കുന്നു]

....ശുഭം....

Monday, November 24, 2008

പ്ലേസ്മെന്റ് മഹാമഹം -3

ഒന്നും രണ്ടും ഫാഗങ്ങള്‍ വായിക്കാത്ത നല്ലവരായ(അല്ലാത്തവരും) വായനക്കാര്‍ ആദ്യം അത് വായിക്കണം എന്നാണ് കഥാകൃത്തിന്റെ എളിയ അഫ്യര്തന (പോയി വായിക്കിനെട).... ആ രണ്ടു അമുല്യ സൃഷ്ടികള്‍ തരണം ചെയ്തു ഇവിടെ എത്തിയവരേ ഇങ്ങളെ ഞമ്മള് -- സമ്മതിച്ചിരിക്കുന്നു.... അപ്പൊ കഥയിലേക്ക്.... വീണ്ടും പറയുന്നു ഇതൊരു സങ്ങല്‍പ്പിക കഥ മാത്രം ആണ്....

അന്ന് രാത്രി എലി 'നല്ലനടപ്പ്‌' നടന്നു കാമ്പസിന് പുറത്തെത്തി.... ഓട്ടോ പിടിക്കാന്‍ ശ്രമിച്ചു -- വാവ് വന്നാല്‍ നീര്കൊലിക്കും വിഷം വെക്കും (അതന്നെ അല്ലെ ചൊല്ല്?) -- മഴ ആയതിനാല്‍ ഓട്ടോ അണ്ണന്മാര്‍ കൊലക്കത്തിയും ആയി ഫുള്‍ ഫോമില്‍.... ഒരുത്തനും വരുന്നില്ല.... ഏത് കൊത്താടത്തെക്കെന്നല്ലേ - എലിയുടെ വീട്ടിലേക്ക് , രണ്ടു കൊല്ലം ആയി എലി ലോക്കലാ [എലിയുടെ ശപിക്കപെട്ട ഈ ജന്മത്തെ കുറിച്ചു വേറെ ഒരു പോസ്റ്റില്‍ പറയാം, എപ്പോളൊക്കെ വിട്ടില്‍ നിന്നു രക്ഷപ്പെട്ടെന്നുതോന്നിയാല്ലും അപ്പോളൊക്കെ ഒന്നുകില്‍ വിധി എലിയെ വീട്ടിലെത്തിക്കും അല്ലേല്‍ വീട് എലിയിലെത്തിക്കും ].... ഡബിള്‍ ചാര്‍ജില്‍ കച്ചൌടം ഉറപ്പിച്ചു, എലി വീടുപിടിച്ചു (ചെലവ് കൊടുക്കാതിരിക്കാന്‍ ആണ് എലി രായ്ക്കുരാമാനം വീട് പിടിച്ചതെന്ന് ചില അസൂയാലുക്കള്‍ പറയുന്നുണ്ട്)....

പിന്നെ രണ്ടു നാള്‍ എലി കാമ്പസില്‍ കാല് കുത്തിയില്ല "എന്തിഞ്ഞാ" എന്ന അഹഗ്ഗാരം. അങ്ങനെ അര്മാതിചോണ്ടിരുന്നപോള്‍ ഒരു നട്ടുച്ചക്ക് എലി ശാസ്‌ത്ര-വിധി പ്രകാരം ഉറങിക്കൊണ്ടിരുന്നപോള്‍ വായുമാര്‍ഗം ഒരു വിളിവരുന്നു... പകുതി ബോധത്തില്‍ എലി എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു... എലിക്കു മനസിലായത് ഇത്രയ്യും "നാളെ രവിലെക്കും ഉച്ചക്കും മധ്യേ 12:00- എന്ന ശുഭ മുഹൂര്‍ത്തത്തില്‍ ഗബ്ബാര്‍ സിംഗ് സമക്ഷം ഹാജര്‍ ആകണം, അണ്ണന്‍ നേരിട്ടു നിയമന പത്രിക തരുന്നതാവ്വും".... ബോധം വന്നപ്പോള്‍ എലി സിംഹത്തെ വിളിച്ചു വവരങ്ങള്‍ അറിഞ്ഞു ഓഫീസ് അഡ്രസ്സും ഒപ്പിച്ചു.... സിംഹത്തിന് രാവിലെ 10:00-ഇന് ആണ് "കൂടികാഴ്ച" മൂര്‍ഖന് 11:00-ഇനും ലവന്മാര്‍ രാവിലെ 9:00-ഇന് അവിടെ പോയി ടെന്റ് അടിക്കാന്‍ ആണ് പ്ലാന്‍ എന്ന് പറഞ്ഞു.... എലി പറഞ്ഞു "ഓ നിങ്ങള്‍ പൊക്കോ ഞാന്‍ പതുക്കെ വന്നോളാം" [നൊട്ട് ദ പോയിന്റ് എലിക്കു പറ്റിയ ഒരു അമളി -- കാര്യം വഴിയേ മനസിലാവ്വും]. എലി ആലോചിച്ചു ഓരോ മണിക്കൂര്‍ കൂടിക്കാഴ്ച?? എഇയ് ആവില്ല, അണ്ണന്‍ ജ്വോലി ചെയ്തു മുഷിഞ്ഞു ചായകുടിക്കാന്‍ ഇറങ്ങുപോള്‍ ചീള്പിള്ളേര്‍ക്ക് കൈകൊടുത്തു ഒഴിവാക്കുന്നതാവും....

അങ്ങനെ മേല്‍പറഞ്ഞ ദിവസം രാവിലെ ഉടുത്തൊരുങ്ങി, ക്ലാസ് കട്ട് ചെയ്തു (എന്നാലും മനസാക്ഷിക്കുത്തില്ലാതെ) എലി 11:15 ആയപ്പോളേക്കും വിശാലമായ രാജവീധിയില്‍ ഇറങ്ങി ഓട്ടോ-സ്റ്റാന്റ് ലക്ഷ്യം വെച്ചു നേര്‍-വരയില്‍ നടന്നു. റോഡില്‍ പതിവിനു വിപരീതമായി ബ്ലോക്ക് കണ്ടില്ല...
എലി [ആത്മഗതം]: ഹൊ, നന്നായി, വേഗം എത്താം...
ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ സ്റ്റാന്റ് ഇല്ല, അതായത് ഓട്ടോ ഇല്ല -- അന്ന് ഓട്ടോ സമരം. അപ്പോളാണ് എലിക്കു ബ്ലോക്ക് ഇല്ലാത്ത ട്രാഫിക്-ഇന്റെ സുന മനസിലായത്. എലി സമയം നോക്കി 11:30. വായുമാര്‍ഗം സന്ദേശം തൊടുത്തു ഒരു ശകടം & അനുംബന്ധ ശിരോവസ്ത്രം (ഹെല്‍മെറ്റ്‌) ഒപ്പിച്ചു. സമയം 11:45. പക്ഷെ ഒരു പ്രശ്നം -- ലക്ഷ്യത്തില്‍ എത്താനുള്ള മാര്‍ഗം എലിക്കു അറിയില്ല... ചോദിച്ചു ചോദിച്ചു പോകാം എന്ന് പറഞ്ഞു എലി പുറപ്പെട്ടു.... ചോദിച്ചു ചോദിച്ചു പോയി എലി ബാഗ്ലൂര്‍ മിക്കവാറും കവര്‍ ചെയ്തു. ബാഗ്ലൂര്‍ എന്ന "പ്രതിഭാസം" തന്റെ കാമ്പസിന്റെ ഠ-വട്ടം അല്ലെന്നു എലിക്കു മനസിലായി. എലിക്കെണി പോലെയാണ് 1-വയ് എന്ന സുന എന്ന് എലിക്കു മനസ്സിലായി. ഈവക കണ്ടുപിടുത്തം ഒക്കെ നടതവ്വേ എലി പെട്ടെന്ന് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ എത്തി... ഇതെങ്ങനെ?... ഇതു ഇതു ഏതാണീ പുണ്യ സ്ഥലം.... "സ്വര്‍ഗ്ഗം" എലി മത്രിച്ചു.... "നിറങ്ങളുടെ" (കാര്യം മനസ്സിലായെന്നു കരുതുന്നു) ആധിക്യത്തില്‍ കണ്ണ് മഞ്ഞളിച്ചു എലി വണ്ടി സൈഡ്-ആക്കി സ്വയം പിച്ചി നോക്കി ഇല്ല മരിച്ചിട്ടില്ല... എലി മുപ്പത്തി-മുക്കോടി ഗാട്സിനെയും വിളിച്ചു പ്രാര്‍ത്തിച്ചു "ഇതാവണേ എന്റെ ലക്ഷ്യം". ഗാട്സ് അരുള്‍ചെയ്തു "അയ്ക്കൊട്ടെ". എലിക്കു നിര്‍വൃതി മുതല്‍ സമാധി വരെ ആയി. കാര്യം ചുരിക്കി പറഞ്ഞാല്‍ -- എലിയുടെ ഫാവി ഓഫീസ് കെട്ടിടം, രാജവീഥി(100 മി), "ഭൂലോക സ്വര്‍ഗം കന്യാവനം" അതാണ് ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം. എലിക്കു ബോധിച്ചു.

[വെള്ളിത്തിരയില്‍ പ്രേക്ഷക മനസ്സുകളെ കോരിത്തരിപ്പിച്ച പല പ്രസ്ഥാനങ്ങളുടെയും പ്രഭവ സ്ഥാനം ഈ കന്യാവനം ആണെന്ന് പിന്നീട് വിവരമുള്ളവര്‍ പറഞ്ഞപ്പോള്‍ ആണ് എലി അറിഞ്ഞത്]

ആഭാസന്മാരുടെ ചക്രവര്‍ത്തിയായ രാജപ്പനെയ്യും വിഷയത്തില്‍ എലിയുടെ സ്വന്തം ഗുരുവായ പുഷ്കുവിനെയ്യും സ്മരിച്ചു (ഗുരു വന്ദനം) എന്നിട്ട് കണ്ണടിച്ചു ഫ്യൂസ് ആവാരാവുന്ന വരെ അവിടെ നട്ടപ്ര-വെയിലത്ത്‌ നിന്നു. സ്വര്‍ഗരാജ്യം കണ്ട എലിക്കു ഇനി സമയത്തിന്റെ രഥം എന്തിന്? സമയം എത്രെയ്യോ കഴിഞ്ഞു. അവസാനം കൊതിതീരാതെ എലി മനസില്ലാ മനസ്സോടെ കോണികള്‍ ഏറി പോയി

നോട്ട്: അപ്പോളാണ് എലിക്കു അക്കിടി പറ്റിയത് മനസ്സിലായത്, സിംഹവും മൂര്‍ഖനും അതിരാവിലെ വന്നു ടെന്റ് അടിച്ചതിലുള്ള സുന മനസിലായത്, ദുഷ്ടന്മാര്‍. ഇത്ര തന്ത്ര-പ്രധാനമായ സ്ഥലം ആണെന്ന് അറിഞ്ഞിരുന്നെങ്ങില്‍ ഒരു രണ്ടീസം മുന്നേ പോരായിരുന്നു... ടെന്റ് അല്ല ഒരു കോട്ട തന്നെ കെട്ടായിരുന്നു...

കഥാകൃത്തിന്റെ ആത്മഗതം: ഇതൊരു മധു മോഹന്‍ സീരിയല്‍ (ഓര്‍ക്കുന്നുണ്ടോ ആ നീജനെ) പോലെ നീണ്ടു പോകുകയാനെല്ലോ... എങ്ങനെ എന്ഗ്ഗിലുമ് ഈ കോപ്പ് ഒന്നു അവസാനിപ്പിക്കണം എല്ലോ -- എലിയെ കൊന്നിട്ടയാല്ലും അടുത്ത ഫാഗം ആയിരിക്കും ഒടുക്കത്തെ ഫാഗം ഇതു സത്യം, സത്യം, സത്യം...

Thursday, November 20, 2008

പ്ലേസ്മെന്റ് മഹാമഹം -2

ഒന്നാം ഭാഗം ഇവിടെ. വീണ്ടും പറയട്ടെ ഇതു വെറും ഒരു (ഇമാജിനറി)സന്ഗല്പ്പിക കഥ മാത്രം ആണ്....

ദിവസം 2: എലി കുത്തിയിരുന്ന് പഠിച്ചുനോക്കി.... എലി "സീരിയസ്" ആയ്യി.... പഴയ "ഫണ്ടകള്‍" മനസിന്റെ കോണില്‍ നിന്നും പുകച്ചു പുറത്തു ചാടിച്ചു.... ജനം പറഞ്ഞു "എലി പുലിയാകുന്നോ? എന്ത്?!?"

ദിവസം 3 (കമ്പനി 2): വീണ്ടും അതിരാവിലെ ഉറക്കപ്പായയില്‍ നിന്നു ചാടിയേയുന്നേറ്റു കുളിക്കാതെ ഉടുത്തോരുന്ന്ങാതെ പുട്ടടിച്ചു എലി സൈക്കിള്‍ യജ്നം നടത്തി ഒടുക്കം ഗോധയില്‍ എത്തി... ഇന്നൊരു സ്റ്റാര്‍ട്ട്-അപ് കമ്പനി ആണ് വേട്ടക്കു ഇറങ്ങുന്നത് -- പണിയോ മെച്ചം പണമോ തുച്ചം.... ലൌകിക വിരക്തന്‍ ആയതുകൊണ്ടും, പണി എലിക്കൊരു പുത്തരി അല്ലാത്തതുകൊണ്ടും എലി ഉഷാര്‍...

റിങ്ങ് മാസ്റ്റര്‍ ഗബ്ബാര്‍ സിംഗ് എത്തി... ലാപ്ടോപ് തുറന്നു "ഷോ" തുടങ്ങി... ഇന്ത്യയില്‍ ഇതുപോലെ ഒരു ജോലി കിട്ടില്ലെന്ന് വരെ പറഞ്ഞു മൂപ്പര്‍.... കഴിഞ്ഞ തവണ വന്നപ്പോള്‍ ഞങ്ങള്ക്ക് കൊള്ളാവുന്ന ആരെയ്യും ഈ കാട്ടില്‍ നിന്നു കിട്ടിയില്ല.... ഇത്തവണ കിട്ടുംമോ? നിങ്ങള്‍ പറയ്യ്....
എലി [ആത്മഗതം]: ആഹകാരം....
ഗബ്ബാര്‍ സിംഗ് വേട്ടയാടി പിടിക്കുന്ന മൃഗങ്ങള്‍ക്ക് തരാന്‍ ഉദേശിക്കുന്ന കപലണ്ടി [പീനുത്സ്] കണക്കു അവതരിപ്പിച്ചു...
ജനം [ആത്മഗതങ്ങള്‍] : ഒരക്കം ടൈപ്പ് ചെയ്യാന്‍ വിട്ടുപോയതാണോ?
ഗബ്ബാര്‍ സിങ്: ഞങ്ങള്ക്ക് ദിനോസൌര്കളെ ആണ് വേണ്ടത്....
എലി [ആത്മഗതം]: ദിനോസൌര്കളെ കപ്പലണ്ടി-പിണ്ണാക്ക് കൊടുത്താല്‍ കിട്ടില്ല ഗബ്ബാര്‍ അണ്ണാ....

അങ്ങനെ "ഷോ" അവസാനിപ്പിച്ചു ഗബ്ബാര്‍ അണ്ണന്‍ പോയി...തുക്ടികള്‍ ഗോധയില്‍ ഇറങ്ങി, എഴുത്ത് പരീക്ഷ തുടങ്ങി... എലി അറിയാവുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം എഴുതി. വളരെ പെട്ടെന്ന് തന്നെ ആ പണി തൃപ്തികരമായി പൂര്‍ത്തിയായി. ഇനിയെന്ത് ചെയ്യാം? പുറത്തിറങ്ങ്ങാന്‍ "അവന്മാര്‍" സമ്മതിക്കുന്നില്ല. ബോര്‍ അടിച്ച എലി വീണ്ടും ഉത്തരകടലാസ് കയ്യിലെടുത്തു -- ആള്‍താമസം ഇല്ലാതെ തരിശായിക്കിടക്കുന്ന കടലാസ് എലി ജേ.സീ.ബീ ഇറക്കി ഉഴുതു ["തള്ളി"].... വീണ്ടും സമയം ബാക്കി കിടക്കുന്നു എലിക്കൊരു ഐഡിയ കത്തി.... ആന്റി-എലി നിലപാടിനെതിതിരെ പ്രതിഷേധം രേഖപെടുത്തുക്ക (ദിനോസൌര്‍-ഉകള്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ എലികള്‍ക്കും ജീവിക്കണ്ടേ?) -- ഇനി ഒരു അവസരം കിട്ടിയില്ലെങ്ങില്ലോ....

അപ്പോള്‍ ആണ് ഒന്നു-രണ്ടു പന്തികേടായ ചോദ്യങ്ങള്‍ എലിയുടെ കണ്ണില്‍ പെടുന്നത് -- എലി ഉദ്ദേശ-ശുദ്ധിയോടെ തന്റെ അഭിപ്രായങ്ങള്‍ അവിടെ എഴുതി അവ ഇങ്ങനെ ആയിരുന്നു

ചോദ്യം: .... പേര്‍ എന്ത്
ഉത്തരം: "ഒരു പേരില്‍ എന്തിരിക്കുന്നു കിതാബുകളില്‍ x എന്ന് ഇതിനെ വിളിക്കുന്നു... പക്ഷെ ഞാന്‍ ഒന്നു ചോദിച്ചോട്ടെ ആ പേര്‍ ശരിയാന്നോ അതിന് വേറെ പല അര്‍ത്ഥമാനങ്ങളും ഉണ്ട് അതുകൊണ്ട് ഞാന്‍ ഇതിനെ y എന്ന് വിളിക്കും എന്തേയ്"

ചോദ്യം: കുറെ സ്റ്റെപ്പ് ഉള്ള ഒരു പ്രക്രിയ ചെയ്യാന്‍....
ഉത്തരം: ഇതിന് ഒരു പ്രോഗ്രാം എഴുതുകയാവ്വും എളുപ്പം.... ആ പ്രോഗ്രാം ഏതാണ്ട് ഇങ്ങനെ ഇരിക്കും -- പ്രോഗ്രാം [അല്ഗോരിതം] അല്ലാതെ ഇതു ഇരുന്നു ചെയ്യാന്‍ എനിക്ക് സൗകര്യം-ഇല്ല

പിന്നെ ഒന്നു രണ്ടു ചോദ്യങ്ങള്‍ തിരുത്തിക്കൊടുത്തു.... അപ്പോഴേക്കും പരിക്ഷ കഴിഞ്ഞു.... എലി-വര്‍ഗ്ഗത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ചരിധാര്ത്യത്തോടെ "ലവന്മാരുടെ ജോലി കിട്ടിയില്ലേ പുല്ലാ" എന്ന് പറഞ്ഞു സൈക്കിള്‍ ഏറി മെസ്സ് എത്തി.

ഊണ് കഴിഞ്ഞു ശാസ്‌ത്ര വിധി പ്രകാരം ഉറക്കത്തിലേക്കു കിടക്കുമ്പോള്‍ വിളിവരുന്നു. പ്രാകിക്കൊണ്ട്‌ എലി ഫോണ്‍ എടുത്തു [അങ്ങേ തലക്കല്‍ മലയാളി അല്ലാത്തതുകൊണ്ട് വായില്‍ കൊഴുക്കട്ട ഇട്ടു] "വാട്ട് മാന്‍?"...
കൂട്ടുകാരന്‍: (തര്‍ജ്ജിമ) "നീ ടെസ്റ്റ് ക്ലിയര്‍ ചെയ്തിരിക്കുന്നു അറിന്നില്ലേ"
എലി: (അതിശയം) "ഇല്ല!!" (ഉറക്കം കാവേരി കിടന്നു)
കൂട്ടുകാരന്‍: (തര്‍ജ്ജിമ) "എടാ നിന്റെ ഇന്റര്‍വ്യൂ രണ്ടിനാ"
എലി സമയം നോക്കി 2:10...

ഉടുത്തോരുങി മന്ദം മന്ദം സൈക്കിള്‍ ചവിട്ടി എലി വീണ്ടും ഗോധയില്‍ എത്തി. എലി അന്വേഷിച്ചു "ആര്‍ക്കാ ആദ്യത്തെ"
ജനം [കോറസ്]: "നിനക്കാണ്ട... ബെസ്റ്റ് ഓഫ് ലക്ക്"
എലി "കാവിലമ്മേ ശക്തി തരൂ" എന്ന് പ്രാര്‍ത്ഥിച്ചു ആയുധം [രേസുമേ] കയ്യില്ലെടുത്തു അഗ്ഗതട്ടിലെക്കിറങ്ങി....

പാനല്‍ രേസുമേ സസൂഷ്മം പരിശോധിച്ച്
പാനല്‍: എന്തേ പഴയ ജോലി വേണ്ടെന്നു വെച്ചത്?
എലി: ചിപ്പ് ഉണ്ടാക്കാനുള്ള ആക്രകൊണ്ട്...
പാനല്‍: എന്തായിരുന്നു പഴയ ജോലി? കിടിലം കമ്പനി ആയിരുന്നില്ലേ പിന്നെ എന്താ വിട്ടു പൊന്നേ?
എലി ആത്മഗതം: ജോലി.... സത്യം പറഞ്ഞാല്‍ ഇച്ചയടി ഓര്‍ക്കുട്ട് ചാറ്റ്.... ഹരിശ്ചന്ദ്രന്‍ ആകാന്‍ പറ്റിയ സമയമല്ല ഇതു മി.എലി
എലി: ജോലി.... [കുറെ പറഞ്ഞു -- താന്‍ ഒരു സംഭവം ആണെന്ന് വരുത്തി]
എലി: പിന്നെ വിട്ടുപോന്നത് ഞാന്‍ നേരത്തെ പറന്നില്ലേ -- ചിപ്പ് ഉണ്ട്ടക്കാനുള്ള ത്വരകൊണ്ട്....[പാനല്‍ വീണോ?]
പാനല്‍: ഒരു കൊല്ലമേ വര്ക്ക് ചെയ്തുള്ളൂ അല്ലെ
എലി: ഉം
...
...
പാനല്‍: നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം
എലി: ഓക്കേ
പാനല്‍, കൊച്ചു വര്ത്തമാനം ഒക്കെ നിര്‍ത്തി... ടെക്നിക്കല്‍ ഇന്റര്‍വ്യൂ തുടങ്ങി...


എലി അഭ്യാസം തുടങ്ങി.... വെള്ളകടലാസുകള്‍ എലിയുടെ അഭ്യാസങ്ങള്‍ക്കു വേതിയോരുക്കി.... പയറ്റി പയറ്റി എലിയുടെ ആയുധങ്ങള്‍ [ഫണ്ടകള്‍] ഒക്കെ മിനിട്ടുകള്‍ക്കുള്ളില്‍ തീര്‍ന്നു.... ഇനി എന്ത് ചെയ്യും.... ചോദ്യങ്ങള്‍ പ്രവഹിക്കുകയാന്നു.... എലി പഴയ സൂത്രം തന്നെ പുറത്തെടുത്ത് -- ഒന്നു തള്ളി നോക്കി.... ഏറ്റു.... ഒന്നു കൂടി തള്ളി നോക്കി.... വീണ്ടും ഏറ്റു.... പെട്ടെന്ന് എലി ഒരു ജെ.സീ.ബീ ആയി [എലിക്കു പണ്ടു തള്ളി-പൊളി എന്നൊരു പേര്‍ വീണിരുന്നു എന്ന് തദവസരത്തില്‍ സ്മരിക്കുന്നു].... "താന്ക് യു മി.എലി" എന്ന് പാനല്‍ പറഞ്ഞപ്പോള്‍ ആണ് എലിക്കു പിന്നെ ബോധം വീണത്‌.... "തന്ക്സ് ഫോര്‍ യൌര്‍ ടൈം" എന്നും പറഞ്ഞു എലി പുറത്തു ചാടി...

പുറത്തു ജനം കാത്തു നില്ക്കുന്നു....
ജനം: "എന്തൊക്കെയാ ചോദിച്ചേ"
എലി ചോദ്യങ്ങള്‍ പറഞ്ഞു
ജനം: ഉത്തരം കൂടി പറ"
എലി താന്‍ പറഞ്ഞ "ഉത്തരങ്ങള്‍" ഓര്‍ത്തെടുത്തു വിളമ്പി
ഓടിഎന്സില്‍ ഉണ്ട്ടയിരുന്ന ആസാമി ചോദിച്ചു "വീണ്ടും ജെ.സീ.ബീ ഇറക്കിഅല്ലേ.... പാവം പാനല്‍" എലി ചിരിച്ചു....

എലി പോകാന്‍ ഇറങ്ങി ആസാമി പറഞ്ഞു "പോകല്ലേ കുറച്ചു ഫണ്ട പറഞ്ഞിരിക്കാം".... അങ്ങനെ സംസാരിച്ചു സംസാരിച്ചു എലി അവിടെ തന്നെ അങ്ങിരുന്നു.... താമസിയാതെ ആസാമിയും കയറി ജെ.സീ.ബീ ഓട്ടി ഇറങ്ങി.... രണ്ടാമതൊരു റൌണ്ട് ഇന്റര്‍വ്യൂ ഉണ്ട്ടെന്നു പറഞ്ഞു ആളെ വിളിക്കാന്‍ തുടങ്ങി... എലി കരുതി പോകാതിരുന്നത് നന്നായി, സൈക്കിള്‍ ചവുട്ടി പ്പാഞ്ഞു ഊപ്പാടിലകിയെഞ്ഞേ, ആസാമിയും ആ ആശയം ശരിവെച്ചു... പ്രതീക്ഷയ്യോടെ എലിയ്യും ആസാമിയ്യും കാത്തിരുന്നു... അവരെ ആരും വിളിച്ചില്ല[തള്ള് ഏറ്റില്ലെന്നു തോന്നുന്നു].... എലി പറഞ്ഞു "പൂവ്വാന്‍ പറ" ആസാമി പറഞ്ഞു "പ്പോവാന്‍ പറ"...അപ്പോളേക്കും മഴ തുടങ്ങി എലി, ആസാമി, മുതല്‍പ്പേര്‍ ഗോധയില്‍ പെട്ടുപോയി.... അങ്ങനെ അവിടെ ഒരു വെടിവട്ടം ഉണ്ടായി... വെടി പറന്നങ്ങനെ ഇരിക്കുമ്പോള്‍ ഉണ്ട് വിളംബരം വരുന്നു....

എലി, സിംഹം, മൂര്‍ഖന്‍ മുതല്പ്പേരെ തിരന്നെടുത്തിരിക്കുന്നു ഗബ്ബാര്‍ സിംഗ് അവര്‍കള്‍ നേരിട്ടു നിയമന പത്രിക തരുന്നതാന്നു.... "എനിക്ക്!!! ജോലി കിട്ടിയ്യോ?" എലി അന്വേഷിച്ചു [എലിക്കു സംശയം ആയി തനിക്ക് ഒരു ഇന്റര്‍വ്യൂ അല്ലെ ഉണ്ടായുള്ളൂ? കേട്ടത് തെറ്റിയ്യോ?].... "കിട്ടി" എന്ന് മേലവില് നിന്നു കല്പനയായി.... അപ്പൊ പിന്നെ ഈ ഗബ്ബാര്‍ സിംഗ് -- "ഓ അത് വെറും ഒരു ഫോര്മലിടി... അദ്ദേഹത്തിന് നിങ്ങളെ ഒന്നു കാണണം എന്ന്".... ഓ എലി പറഞ്ഞു "കണ്ടുകളയാം"....
തന്നിക്ക് ജ്വോലി കിട്ടിയിരിക്കുന്നു എലിക്കു
സമാധാനം, സന്തോഷം, നിര്‍വൃതി, നിര്‍വാണം എല്ലാം ഒന്നിച്ചു ആയി....
ജനം: "എലി കന്ഗ്രാത്സ്"
എലി: "നന്ദ്ദ്രി"
ആസാമി: "എലിയേ നീ പുലിയാകുന്നു"
അങ്ങനെ എലി ഗോധയോട് യാത്രപറഞ്ഞു ഇറങ്ങി.... അപ്പോളും നല്ല മഴ പെയ്യുന്നുണ്ടായിരുന്നു....

തീര്‍ന്നില്ല.... കാത്തിരിക്കൂ ഭാഗം മൂന്നിനായി....

പ്ലേസ്മെന്റ് മഹാമഹം -1

മി.എലിയുടെ പ്ലേസ്മെന്റ് അനുഭവങ്ങള്‍ : ഇതു ഒരു കഥ മത്രമാണ്ണു [ശരിക്കും]....

ഇന്നാണ് സുഹൃത്തുക്കളെ സുദിനം.... സര്‍ക്കസ് കമ്പനികള്‍ വ്ദ്യഘോഷങ്ങല്ലും പവര്‍-പോയിന്റ് പ്രേസേന്റ്റേന്‍-ഉകളും ആയി മൃഗങ്ങളെ [പിള്ളേരെ] പിടിക്കാന്‍ വരുന്ന സുവര്‍ണ്ണ കാലം ഇന്നു തുടങ്ങ്ങുന്നു -- പ്ലേസ്മെന്റ് സീസണ്‍...

ദിവസം 1:
അതിരാവിലെ 9:00-ഇന് ഉറക്കപ്പായയില്‍ നിന്നു ചാടിയേയുന്നേറ്റു കുളിക്കാതെ ഉടുത്തോരുന്ന്ങാതെ പുട്ടടിക്കാതെ [അന്ന് മെസ്സ്-ഓഫ് ആയിരുന്നു -- ക്ഷുദ്രജീവികളെ തുരത്തല്‍ യജ്ഞാതിനായി] എലി സൈക്കിള്‍ യജ്നം നടത്തി ഒടുക്കം ഗോധയില്‍ എത്തി... ഗോധയില്‍ തകൃതിയായി സ്ലൈഡ് ഷോ നടക്കുന്നു, എലി ഇതെത്ര കണ്ടിരിക്കുന്നു എണ്ണ മട്ടില്‍ പിന്‍സീറ്റില്‍ ഇരുന്നു ദിവാസ്വപ്നം കാണാന്‍ തുടങ്ങി [ബി-ടെക് കഴിഞ്ഞ് ഒരു കൊല്ലം "പണിയെടുത്തു" ഡസ്പ്-അടിചാന്നു കുറ്റിയും പറിച്ചു എലി കാട്ടില്‍ എത്തിയത്, എലിക്കു ഇതൊന്നും ഒരു പുത്തരിയല്ല]... തങ്ങള്‍ ഒരു പുലിമാടയാനെന്നു വരുത്തിതീര്‍ത്തു, പൂജങ്ങളുടെ അതിപ്രസരമുള്ള ഒരു സംഖ്യയും കാണിച്ചു വേട്ടക്കാര്‍ വായിട്ടടി നിര്‍ത്തി... [പരീക്ഷ].... പുറത്തിറങ്ങിയ എലി കണ്ടത് ചെങ്ങാതിമാര്‍ ഉത്തരം "ദിസ്കുസ്" ചെയ്യുന്നു... എലിക്കൊന്നും പറയാനില്ലതതുകൊണ്ടും സമ്പൂജ്യന്‍ ആയതിന്റെ ഡസ്പ് കൊണ്ടും നിശബ്നനായി നിന്നു... അപ്പോലാന്നു എലിക്ക് കഴിഞ്ന ഒരു മാസമായി സ്ഥിരം "സങ്കേതങ്ങളില്‍" സഹ-മൃഗങ്ഗ്ഗല്ലെയ്യോന്നും കാണാതിരുന്നതിലുള്ള സുന മനസിലായത്... സീസറെ തദവസരത്തില്‍ എലി സ്മരിച്ചു....

നാണക്കെടായ്യോ? ഹ്മ്മം.... എലി സൈക്കിള്‍ ഏറി പാഞ്ഞു....

"ചേരന്റെ രണ്ടാമത്തെ ഡസ്പ് പടം ഉണ്ടടോ" എലി അന്വേഷിച്ചു റൂമു-റൂമാന്തരം നടന്നു. കേട്ടവര്‍ എല്ലാരും ചോദിച്ചു "എലി എന്ത് പറ്റി?". "മനസമാധാനം ആയി ഒന്നു ഡസ്പ് അടിക്കണം" എലി പറഞ്ഞു... അവസാനം പുലിയുടെ റൂമില്‍ നിന്നു സംഭവം ഒപ്പിച്ചു. അപ്പോളേക്കും പുലിക്കു ഇന്റര്‍വ്യൂ ഷോര്‍ട്ട് ലിസ്റ്റ് ഉണ്ട്ടെന്നു പറഞ്ഞു കാള്‍ വന്നു. എലി "ജീതേ രഹോ" പറഞ്ഞു പുറത്തുകിടന്നു [എലിക്ക് വിളിവന്നില്ല എന്ന് പ്രത്യേകം പറയേണ്ടെല്ലോ]. എലി റൂമിലെത്തി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ മേടിച്ച ഷൂ അതാ ഇരിക്കുന്നു -- നിന്റെ ചാരിത്ര്യം എന്റെ കയ്യില്‍ ഭദ്രം [എന്നെന്ഗ്ഗിലും നീ പുറം വെളിച്ചം കാണുമോ?].... ഷൂ പോളിഷ് ചെയ്തു കറുപ്പിച്ച തുണിയെടുത്ത് കറുത്ത കൊടി പറപ്പിച്ചു ഡസ്പ്-അടി തുടങ്ങി.... പടം കണ്ട്ട് ഡസ്പ് അടിച്ച് ക്ഷീണിച്ചു കിടന്നുരങ്ങ്ങി.... എണീട്ടപ്പോലെക്കും പുലിയും പരിവ്വാരങ്ങളും എത്തി....

എലി: "എന്തായി?"
പുലി: "ഇല്ലെടാ എനിക്ക് കിട്ടിയില്ല"
എലി: "പോകാന്‍ പറ, അവര്ക്കു [കമ്പനി-ക്കാര്‍ക്ക്] പോയി.... ആര്‍ക്കൊക്കെ കിട്ടി" [ഗോധയില്‍ നിന്നു ആരൊക്കെ ഒഴിന്നു?]
പുലി: "x,y"
എലി ചിന്തിച്ചു അവര്‍ രണ്ട് എലികള്‍ ആകുന്നു. അതായത് സിംഹം, പുലി, ദിനോസൌര്‍ മുതല്‍പ്പേര്‍ ഇപ്പോളും ഗോധയില്‍ ഉണ്ട്ട് -- വീണ്ടും ഡസ്പ്.
എലി: വാ, നമ്മുക്ക് ആഗോള മാന്ദ്യതിന്നെ തെറിവിളിക്കാം, ബുര്‍ശ്വാസി സര്‍ക്കസ് കമ്പനികളെ തെറിവിളിക്കാം, എന്നെ ഒഴിച്ച് വേറെ ആരെ വേനമെഗ്ഗിലുമ് തെറിവിളിക്കാം.....
പ്രദേശത്തുള്ള എല്ലാ മലയാളികളുംച്ചേര്‍ന്നു അവരവരുടെ അഭിപ്രായങ്ങള്‍ കലര്‍പ്പില്ലാത്ത ഭാഷയില്‍ രേഖപ്പെടുത്തി [അതുകേട്ടെന്ന്കിലുമ് മാന്ദ്യം ലജ്ജിച്ചു പോയാല്ലോ?]

എലി റൂമില്‍ എത്തി -- ഇരുന്നു ചിന്തിച്ചു, കിടന്നു ചിന്തിച്ചു.... ജീവിതത്തെ കുറിച്ചു, പ്രാരബ്ധങ്ങളെ കുറിച്ചു.... അവസാനം തീരുമാനിച്ചു പണ്ടു വെറുപ്പോടെ വലിചെരിന്ന മൂഷിക-ഓട്ട ജേഴ്സി വീണ്ടും അണിയാന്‍. ഗതികേട്.... ഇനി അധികം ദിവസം ഇല്ല മാലപ്പടക്കം പോലെയാ പ്ലസിമെന്റ്റ് സീസണ്‍. നാളെ കഴിഞ്ഞു ഒരു കമ്പനി വരനുണ്ട്ട് -- നല്ലതാന്ന്.

എലി വര്‍ക്ക് തുടങ്ങി... ചിതല് തട്ടി ബ്രിഹത്-ഗ്രന്ഥങ്ങള്‍ പുറത്തെടുത്ത് കെള തുടങ്ങി...
[ശേഷം ഭാഗം രണ്ടില്‍]

മീറ്റ് മി.എലി

നമ്മുക്ക് മി.എലി-യെ പരിചയപ്പെടാം -- ആദ്യമേ പറയെട്ടെ എലി ഒരു വ്യക്തിയല്ല -- പല കാലങളില്‍ പല സ്ഥലങ്ങളില്‍ ഓരോ ഓരോ രൂപങ്ങള്‍.... ഓരോ ഓരോ ജന്മങ്ങള്‍ എടുത്തു നമ്മുക്കിടയില്‍... -- അവന്‍ ഒരു പ്രസ്തുത അധസ്ഥിത വിഭാഗത്തിന്റെ "സാമ്പിള്‍" ആന്നു.... അതായത് മൂഷിക ഓട്ടം [റാറ്റ് റേസ്] നടത്തി ജന്മം പാഴക്കിയവര്‍....

മി.എലിയുടെ വീരസാഹസിക കഥകള്‍ക്കായി കാത്തിരിക്കുക.... ഇപ്പൊ വരും :P

വീണ്ടും മുട്ടിരക്കേണ്ടി വരുംമോ ദെഇവമ്മെ....

നാളെ മാത്സ് പരിക്ഷയാന്നു.... എനിക്ക് പണ്ടേ ഗണിതത്തില്‍ വല്യ പിടിപ്പില്ല.... ക്ലാസ്സില്‍ ശ്രധകൂടിയതുകൊണ്ട്, [വായുംനോക്കുക, പടംവരക്കുക്ക, നിരകളിക്കുക, സീ ഫാനിന്റെ ചലനഗതി നിര്‍ണയിക്കുക തുടങ്ങിയ ഇതര കലാപരിപാടികളില്‍ വ്യപ്രിതനായതുകൊണ്ട്] വല്ലവന്റെയ്യും നോടെസ്-ഇന്റെ സെരോക്സ് വായിക്കുമ്പോള്‍ വെറുമ് ഗ്രീകും ലാടിനും [ആല്‍ഫാ ബീറ്റ മുതല്‍പേര്‍ അര്മ്മാതിക്കുന്നു?]-- ഒന്നും മനസിലാവ്വുന്നില്ല....

ഇതെനിക്ക് എല്ലപോളും പറ്റാരുള്ളതാണ് .... പ്ലെഇസ്മെന്ട് കഴിഞ്ഞാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്ന പ്രാചിന കലാരൂപത്തിന്റെ സമകാലിക രൂപങ്ങള്‍ ഞാന്‍ അവതരിപ്പിക്കാന്‍ തുടങ്ങും.... ബിടെക് 8 സേം പരിക്ഷ വിറ്റ്‌ ആയിരുന്നു -- കോളേജ് അവസാന വര്‍ഷം ആഘോഷിചാഘോഷിച്ച് സിലബസ് കണ്ടത് പരിക്ഷക്ക് ഒരാഴ്ച മുമ്പ്‌ മാത്രമാണ് -- കണ്ണ് തള്ളിപ്പോയി, ഉള്ളാന്തി, കുത്തിയിരുന്ന് പഠിച്ചു നോക്കി... രക്ഷയില്ല ഒഴ്ഹുക്കിനെതിരേ നീന്തി മുങ്ങാന്‍ പോകുന്നവന്റെ വികാരം എനിക്ക് മനസിലായ്യി.... നല്ലൊരു ജോലി ഒക്കെ ശരിപ്പെടുത്തി വെച്ചിരുന്നു [കാമ്പസ് പ്ലെഇസ്മെന്ട്] സപ്പ്ലി അടിച്ചാല്‍ എല്ലാം പോകും -- ഞാന്‍ ആകെ ഡസ്പ് ആയ്യി.... അങ്ങനെ ഇരിക്കുബോള്‍ ഒരു ഐഡിയ.... ഞാന്‍ വല്യ ഈശ്വര വിശ്വാസി ഒന്നും അല്ല പക്ഷെ പാലം കേടക്കന്റെ.... ഞാന്‍ ഒരു ബജറ്റ് അല്ലോകാറ്റഷന്‍ നടത്തി എല്ലാ പരിക്ഷയ്യും പാസായാല്‍ ഇന്നയാള്‍ക്ക്‌ [ശബരിമല അയ്യപന്‍, ഗുരുവായ്യുരപ്പന്‍, ഇടപ്പളി കൃഷ്ണന്റെ അമ്പലം, ഇടപ്പളി ഗണപതി (രണ്ടാള്ളും "ലോകാല്‍സ്" അല്ലെ), കുടുംബ പര-ദെഇവന്ഗ്ഗല് മുതല്‍പ്പേര്‍] ഇത്ര വെച്ചു ആളോഹരി തന്നെക്കാംമേ എന്ന്.... എനിട്ട്‌ ഒരു എഴുത്താ-എഴുതി.... സസ്പെന്‍സ്... റിസള്‍ട്ട് വന്നു മിക്കതില്ലും 45/100 മോടെരറേന്‍-സഹായം / ദെഇവസഹയമ് പാസ് ആയിരിക്കുന്നു.... പിന്നെ ജോലിയില്‍ ചേരുന്നത് വരെ തീര്‍ഥാടനം ആയിരുന്നു -- ബജറ്റ് അല്ലോകാറ്റഷന്‍ ചെയ്ത ബില്ല്സ് പാസാക്കി കൊടുക്കുകയായിരുന്നു....

ഇപ്പോളും പ്ലസിമെന്റ്റ് കഴിഞ്ഞപ്പോള്‍ കലാപരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.... വീണ്ടും മുട്ടിരക്കേണ്ടി വരുംമോ ദെഇവമ്മെ....

ഗണിതം

ഒരു സുഹൃത്തിന്റെ വാക്കുകള്‍ "ലോകത്തില്‍ ഒരു സത്യമേ ഉള്ളു എന്ന് പറഞ്ഞാല്‍ ഞാന്‍ ബുധിമുട്ടിലാവ്വും -- ഗണിതം ആണോ ഭ്രഹ്മ-ജ്ഞാനം ആണോ അതെന്നു...."

എന്റെ ജന്മ ദുഖങ്ങളില്‍ ഒന്നു ഗണിതത്തില്‍ എന്റെ ബേസിക്സ് അറ്റെര്‍ ആണെന്നുള്ളതാണ്.... അപ്പൊ ഞാന്‍ ഇപ്പോള്‍ ഗീത വായിക്കുന്നു -- ഭ്രഹ്മ-ജ്ഞാനം ഒരു കൈ നോക്കിക്കളയാം [:P]

സമ്പൂര്‍ണ സോഷ്യലിസം

സമ്പൂര്‍ണ സോഷ്യലിസം വിജയകരമായി "അനുഷ്ഠിച്ചുവരുന്ന" ഏക "രാജ്യം"?
ഉത്തരം: മെന്‍സ് ഹോസ്റ്റല്‍

വേറെ ഒരു രാജ്യത്തും അത് നടക്കും എന്നെനിക്കു തോന്നുന്നില്ല [ഞാന്‍ ഒരു ബൂര്‍ഷ്വാ ആകുന്നു]

പട-പട എന്ന് കുറെ പോസ്റ്റുകള്‍....

ഞാന്‍ ഇതിന് മുമ്പ്‌ ഒരു ബ്ലോഗ് തുടങ്ങി ഒരാഴ്ച ഓടിച്ചു നിര്‍ത്തി... പോസ്റ്റുകള്‍ താമസിയാതെ ഇവിടെ പ്രത്യക്ഷപ്പെടും കാത്തിര്ക്കുക്... ജാഗ്രതൈ...

നമോവാഗം...

ബൂലോക സുഹൃത്തുക്കളെ,
പല
മലയാളം ബ്ലോഗ്കളും വായിച്ചു സ്പിരിറ്റ് കയറി ഞാന്‍ ഇങ്ങനെ ഒരു അഹഗ്ഗാരത്തിന് മുതിരുകയാന്നു.... പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതെ ആണ് ഞാന്‍ ഈ ബ്ലോഗ് തുടങ്ങുന്നത്.... വഴിയേ ഇതിനൊരു വ്യക്തിത്വം ലഭിച്ചേക്കാം.... എന്റെ ജിവിതത്തിലെ കണ്ടും കേട്ടും അറിഞ്ഞ ചില സംഭവങ്ങള്‍, എന്റെ കഥകള്‍ എല്ലാം ഇവിടെ പ്രേത്യക്ഷപ്പെട്ടെക്കാം....

പ്രിയപ്പെട്ട
വായനക്കാരെ തെറ്റുക്കളും കുറവുകളും കമന്റ് അടിച്ച് തിരുത്തി എന്നെ നേര്‍വഴിക്കു നയിച്ചാലും....

കുറിപ്പ്: ബ്ലോഗിന് ഒരു "പന്ച്ച്" ഉള്ള ഒരു പേര്‍ കണ്ടുപിടിക്കാന്‍ തലപുകഞ്ഞാലോച്ചിച്ച എന്റെ സുഹ്ര്‍ത്തുക്കള്‍ കുപ്പിയെയ്യും എസ്കൂബിനെയ്യുമ് ആ ചര്‍ച്ചക്ക് വേതിയൊരുക്കിയ ജി-ടാല്കിനെയും ഡ്ഡെസ്പ് അടിക്കുന്ന നല്ലവരായ വായനക്കാര്‍ക്ക് പ്രാകാവുന്നതാണ്....