ഒന്നും രണ്ടും മൂന്നും ഫാഗങ്ങള്‍ വായിക്കാത്ത പഹയന്മാര്‍ ആദ്യം അത് വായിക്കുക അല്ലെങ്കില്‍ ഒന്നും മനസിലാവാന്‍ പോകുന്നില്ല....
നേരെ കഥയിലേക്ക് കിടക്കാം [ഈ കോപ്പ് എഴുതി മടുത്തു എങ്ങനെ എന്ഗ്ഗിലും ഇതൊന്നു അവസാനിപ്പിക്കണം]. വീണ്ടും പറയുന്നു ഇതൊരു സാങല്പിക കഥ മാത്രം ആണ്....
കോണികള്‍ ചാടി കയറി, മൂളിപ്പാട്ട് പാടി, എലി അത്യുന്നതങ്ങളില്‍ എത്തി.... സ്വയം ദ്വാരപലകാന് പരിചയപ്പെടുത്തി, അകത്തുകെടന്നു. അകായില്‍ നിന്നൊരു (പി എ വക) ചോദ്യം "എന്തേ ഇത്ര വയ്കിയെ"
എലി: വഴിതെറ്റിയതാണ് (ദ്വിയാര്‍ത്ഥം)
പി എ: വരൂ ഇരിക്കു മറ്റു രണ്ടു പേരെ കടിച്ചു കീറി കഴിഞ്ഞില്ല
എലി: എന്ത്!!! [ആത്മഗതം ആയി ഉദേശിച്ചത് അതിശയോക്തിയില്‍ പുറത്തു ചാടിയതാണ്]
എലി ഒരു കോണ്‍ഫറന്‍സ് റൂമിലേക്ക് ആനയിക്കപ്പെട്ടു (ആനയും അമ്പാരിയും കണ്ടില്ല). എലി അവിടെ കുത്തി ഇരുന്നു, എന്ത് അക്രമമാവ്വും നടക്കുന്നത്... മുറിക്കു ചുറ്റും നോക്കി മറ്റുരണ്ടു പേരും കനപ്പെട്ട ഭാണ്ഡങ്ങള്‍ ആയിട്ടാണ് വന്നിരിക്കുന്നത് -- അവര്‍ വീര ചരമം പ്രാപിച്ചാല്‍ ലവ ലവന്മാരുടെ വീട്ടില്‍ എത്തിക്കേണ്ടി വരും. അപ്പോളാണ് തന്ത്ര പ്രഥാനമായ ഒരു ജനാല ആ മുറിയില്‍ ഉള്ളതായി തെളിഞ്ഞത്. എലി ജനാലക്കരികിലേക്ക് നീങ്ങി പ്രതീക്ഷ തെറ്റിയില്ല കന്മ്തിലുകല്‍ക്കപ്പുറത്തു പടര്‍ന്നു പരന്നു കിടക്കുകയാണ് കന്യാവനം ഞമ്മടെ സാക്ഷാല്‍ സ്വര്‍ഗ്ഗം. ഹൊ.... അങ്ങനെ വിശ്രമ വേളകള്‍ ആനന്ദകരം ആക്കിക്കൊണ്ട് ഇരുന്നപ്പോള്‍ അലച്ചു തല്ലി, ഓടി പാഞ്ഞു, സിംഹം മുറിയില്‍ എത്തി.
എലി: സിംഹമേ അകായില്‍ എന്താണ് സംഭവിക്കുന്നത്. ഉരുട്ട്??
സിംഹം: [ഒരു ചിരി] ഒന്നും നടക്കുന്നില്ല (അത് നീ നേരിട്ടു കണ്ടോ എന്ന മട്ടില്‍)
എലി [ആത്മഗതം]: കശ്മലന്‍ പണ്ടേ ബൂര്ശ്വ്യാണ്. എനിക്ക് വല്ല സ്ട്രാറ്റെജിക് അട്വന്ടാജ് കിട്ടിയാലോ എന്നായിരിക്കും കള്ള പരിഷയുടെ ഫയം...
എലി: പോകിനെടാ
സിംഹം അത് കേട്ടില്ല. കനപ്പെട്ട ഭാണ്ഡത്തില്‍ നിന്നും ഒരു ബ്രിഹത്-ഗ്രന്ഥം എടുത്തു അണ്ണന്‍ റെഫര്‍ ചെയ്യുന്നു... "ച്ചേ ഞാന്‍ പറഞ്ഞതു തെറ്റിപ്പോയി".
എലി [ആത്മഗതം]: ഇവന്‍ എന്താ നന്നാവാത്തെ. ഹൊ....
എലി: അല്ല,... അകായില്‍ തത്വങ്ങള്‍ ചോദിക്കുന്നുണ്ടോ?
സിംഹം: [ചിരിയില്‍ ഉത്തരം ഒതുക്കി]
എലി [ആത്മഗതം]: [രണ്ടീസം മുന്നേ ഇന്റര്‍വ്യൂ-ഇല്‍ തന്നോടു എന്താണ് ചോദിച്ചതെന്ന് അന്വേഷിച്ചു സിംഹം വന്നത് ഓര്‍ത്തു]... മഹാനുഭാവന്‍ (അല്ലാതെ മ-വെച്ചുള്ള മറ്റു വിശേഷണം ഒന്നും അല്ല എലി നടത്തിയത് കേട്ടോ)
എലിയുടെ ഫര്‍തെര്‍ ചോദ്യങ്ങള്‍ക്ക് മുന്നേ സിംഹം ഇറങ്ങി ഓടി രക്ഷപ്പെട്ടു. പി.എ വന്നു അകായിലേക്ക് ക്ഷണിച്ചു....
എലി മുറിയില്‍ (പുലിമടില്‍) കയറി. ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞു പുറത്തിറങ്ങി, ഇറങ്ങുമ്പോള്‍ കൈയ്യില്‍ നിയമന പത്രിക എലി മുറുകെ പിടിച്ചിരുന്നു. രാജവീഥിയില്‍ എത്തി ശകടം ഓട്ടി പോകുന്നതിനു മുമ്പ് എലി "ഭൂലോക സ്വര്‍ഗ്ഗം കന്യാവനം", എലിയുടെ (ഫാവി?) ഓഫീസ്, കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന ഓഫര്‍ ലെറ്റര്‍ ഇവ മൂന്നിലെക്കും ഒരു നോട്ടം പായിച്ചു..... അകത്തെന്താണ് നടന്നതെന്ന് കഥാകൃത്തും ജനവും ചോദിച്ചപ്പോള്‍ എലി പലപ്പോളായി പറഞ്ഞതിത്രമാത്രം [വ്യക്തമായി ഒന്നും പറയാന്‍ എലി കൂട്ടാക്കിയില്ല]...
"സ്വര്‍ഗ്ഗരജ്യത്തെ കുറിച്ചുള്ള ചിന്തകള്‍ മാത്രം ആണ് മഹാനുഭാവന്‍ ശ്രീ ശ്രീ ശ്രീ ഗബ്ബാര്‍ സിങ്ങിന്റെ കൂടിക്കാഴ്ച തരണം ചെയ്യാന്‍ തന്നെ സഹായിച്ചത്... ക്ഷാത്ര-രക്തം ആയിട്ടും സരസ്വതീ വിളയാട്ടം പിടിച്ചു നിര്‍ത്താന്‍ എന്റെ ഒരു കണ്ട്രോള്‍"
"മഹാനുഭാവന്‍ ശ്രീ ശ്രീ ശ്രീ ഗബ്ബാര്‍ സിംഗ് പുപ്പുലി ആണുകേട്ടോ, ഇനി ജന്മത്ത് ഞാന്‍ ജെ.സീ.ബീ. ഒട്ടില്ല. ഇതു സത്യം... സത്യം... സത്യം..."
"മഹാനുഭാവന്‍ ശ്രീ ശ്രീ ശ്രീ ഗബ്ബാര്‍ സിംഗ് സോഷ്യലിസം, പ്രതിപക്ഷ ബഹുമാനം മുതലായ 'പ്രാഥമിക അവകാശങ്ങളെ' (ഫണ്ടമെന്റല്‍ റൈറ്റ്സ്) കുറിച്ചു കേട്ടിട്ടില്ല, ഒരു സ്റ്റഡി ക്ലാസ്സ് എടുക്കാന്‍ ഞാന്‍ ശ്രമിച്ചു -- എന്റെ ചീട്ടു കീറിപ്പോയി അളിയാ" [ഇതു പറഞ്ഞതു സഖാവിനോട്]
"ഗുരു, നീ എന്നെ എന്തിനൊരു ആഭാസനാക്കി" [ഇതു വിഷയത്തില്‍ എലിയുടെ ഗുരുവായ പുഷ്കുവിനോട്]
ഇത്ര മാത്രമ്മേ തന്റെ അനുഭവത്തെ കുറിച്ചു നാള്‍ ഇതുവരെ എലി പറഞ്ഞിട്ടുള്ളൂ....
എന്റെ വക അടിക്കുറിപ്പ്: കഥാകൃത്ത് തന്റെ വാക്കു പാലിച്ചിരിക്കുന്നു. ആദ്യത്തേ മെഗാ-പോസ്റ്റ് അക്രമം ഇതാ ഇവിടെ അവസാനിക്കുന്നു. [ഇനി ഇതു പോലെ എത്രയ്യോ ഐറ്റംസ് വരാന്‍ ഇരിക്കുന്നു]
....ശുഭം....
Subscribe to:
Post Comments (Atom)

No comments:
Post a Comment